ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓൺലൈനായി സൗജന്യമായി പുതുക്കാം.

Aadhaar documents can be renewed online for free till June 14.

ആധാർ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ ആധാര്‍ പോര്‍ട്ടലിലൂടെ രേഖകൾ പുതുക്കുന്നതിനായി 25 രൂപ നല്‍കണമായിരുന്നു. അതേസമയം ആധാര്‍ കേന്ദ്രങ്ങളിൽ നിന്നുള്ള നേരിട്ടുള്ള സേവനങ്ങൾക്ക് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരുമെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു.

ആധാര്‍ എന്റോള്‍മെന്റ് & അപ്‌ഡേറ്റ് റെഗുലേഷന്‍സ് 2016, പ്രകാരം ആധാർ എടുത്ത തീയതി മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാർ രേഖകള്‍ പുതുക്കണം. തിരിച്ചറിയൽ രേഖകളും മേല്‍വിലാസവും സമര്‍പ്പിച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും അനുബന്ധ രേഖകള്‍ പുതുക്കിയിരിക്കണം. ആധാര്‍ ഉടമകള്‍ സമര്‍പ്പിക്കുന്ന രേഖകളിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനാണിത്.

എന്നാല്‍ പേര്, ജനനതീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ മാറ്റാൻ സൗജന്യ സേവനം ഉണ്ടായിരിക്കുന്നതല്ല. ഇതിന് സാധാരണ നിരക്കുകള്‍ ബാധകമാകും. ആധാർ രേഖകൾ പുതുക്കുന്നത് സര്‍ക്കാർ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാകുന്നതിനും ആധാറിന്റെ ആധികാരിത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് യുഐഡിഎഐ പറയുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ഏകദേശം 1,200 സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങള്‍ നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ രേഖകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരവധി സേവനങ്ങളും ഉപഭോക്താക്കളെ സ്ഥിരീകരിക്കാനും ആധാര്‍ ഉപയോഗിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!