ദുബായിലെ റാസൽഖോർ വ്യാവസായിക മേഖലയിലുണ്ടായ തീപിടുത്തം ദുബായ് സിവിൽ ഡിഫൻസ് അണച്ചു. തീപിടിത്തത്തിൽ രണ്ട് ഗോഡൗണുകൾ നശിച്ചെങ്കിലും ആളപായമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് വൈകീട്ട് 5.38 ന് സിവിൽ ഡിഫൻസ് ഓപ്പറേഷൻ സെന്ററിൽ തീപിടിത്തം അറിയിക്കുകയും നാദ് അൽ ഷെബ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം അഞ്ച് മിനിറ്റിനുള്ളിൽ സംഭവസ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
ഇടത്തരം വലിപ്പമുള്ള തീ രണ്ട് ഗോഡൗണുകളിലേക്കും പടർന്നു. തീപിടിച്ച വസ്തുക്കളുടെ സ്വഭാവമാണ് സൈറ്റിൽ നിന്ന് കനത്ത പുക ഉയരാൻ കാരണം. ബാക്കപ്പിനും പിന്തുണക്കുമായി അൽ റാഷിദിയ സ്റ്റേഷനിൽ നിന്നും അൽ ഖൂസ് സ്റ്റേഷനിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങളെത്തിയിരുന്നു.