കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച 250,000 ദിർഹം തട്ടിയെടുത്തതിന് കാർ ഷോറൂമിലെ ജീവനക്കാരനെ ദുബായ് മിസ്‌ഡിമെനർ കോടതി ശിക്ഷിച്ചു. അറബ് വംശജനായ ഇയാൾ, ഉപഭോക്താവിന് കൃത്യസമയത്ത് കാർ ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടു, കൂടാതെ വാങ്ങൽ പ്രക്രിയ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തി. ജീവനക്കാരൻ തനിക്കുവേണ്ടി പണം കൈക്കലാക്കിയെന്നറിഞ്ഞപ്പോൾ ഇര പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയോട് പണം തിരികെ നൽകാൻ ഇരയായ യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇത് നിരസിച്ചതോടെ താൻ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകി. മിസ്‌ഡിമെനർ കോടതി കാർ ഷോറൂമിലെ ജീവനക്കാരന് ഒരു മാസത്തെ തടവും അപഹരിച്ച തുക പിഴയും വിധിച്ചു