യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഇന്നലെ ശനിയാഴ്ച കോവിഡ് -19 കൊറോണ വൈറസിന്റെ 254 കേസുകൾ റിപ്പോർട്ട് ചെയ്തു, ഒപ്പം 79 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. പ്രതിദിന മരണങ്ങളൊന്നുമില്ല.
20,664 അധിക പരിശോധനകളിലൂടെയാണ് ഈ പുതിയ കേസുകൾ കണ്ടെത്തിയത്.
മാർച്ച് 19 ലെ കണക്കനുസരിച്ച് യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,055,127 ആണ്, മൊത്തം രോഗമുക്തിനിരക്ക് 1,036,898 ആണ്. മരണസംഖ്യ ആകെ 2,349 ആയി.
യു എ ഇയിൽ ഇതുവരെ 199,589,904 പിസിആർ ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.