റമദാന് മാസത്തിൽ ഇഫ്ത്താര്‍, അത്താഴ സമയങ്ങളറയിക്കാന്‍ യുഎഇയിൽ ഇത്തവണയും വിവിധയിടങ്ങളിൽ പീരങ്കികള്‍ സ്ഥാപിക്കുന്നുണ്ട്.
റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകള്‍ക്ക് പുറമെ അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലും ഇത്തവണ പീരങ്കികള്‍ ഉണ്ടാകും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പാരമ്പര്യത്തിന്റെയും സംസ്ക്കാരത്തിന്റെയും ഭാഗമായി മാറിയിരിക്കുകയാണ് ഈ റമദാന് പീരങ്കികള്‍.
ദുബായില്‍ എക്സ്പോ സിറ്റി ദുബായ് (അല്‍ വാസല്‍ പ്ലാസയുടെ മുന്‍വശം), ബുര്‍ജ് ഖലീഫയ്ക്ക് സമീപം, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, മദീനത്ത് ജുമൈറ, ദമാക്, ഹത്ത ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ പീരങ്കികള്‍ സ്ഥാപിക്കും.