റമദാൻ മാസത്തിലെ ചന്ദ്രക്കല ദർശിക്കുന്നതിനായി നാളെ മാർച്ച് 21 (ചൊവ്വാഴ്‌ച) മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം യുഎഇ മൂൺസൈറ്റിംഗ് കമ്മിറ്റി യോഗം ചേരും. യുഎഇയിലെ എല്ലാ ശരിഅത്ത് കോടതികളും നാളെ ചന്ദ്രക്കല അന്വേഷിക്കുകയും അത് കണ്ടാൽ സമിതിയെ അറിയിക്കുകയും ചെയ്യും.
ചന്ദ്രദർശന സമിതി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ യോഗം ചേരും. നീതിന്യായ മന്ത്രി അബ്ദുല്ല സുൽത്താൻ ബിൻ അവാദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. ചൊവ്വാഴ്ച വൈകുന്നേരവും വിശുദ്ധ മാസത്തിന്റെ ചന്ദ്രക്കല കാണാൻ സൗദി അറേബ്യയിലെ അധികാരികൾ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ഇസ്ലാമിക ഹിജ്‌റി കലണ്ടറിലെ എല്ലാ മാസങ്ങളിലെയും പോലെ ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നത് മാസത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നു.