Search
Close this search box.

യുഎഇ – ഇന്ത്യ സെക്ടറിൽ എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു : പകരം എയർ ഇന്ത്യ എക്സ് പ്രസ്

Air India cuts flights on UAE-India sector: Air India Express instead

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അവരുടെ നെറ്റ്‌വർക്കുകൾ വിന്യസിക്കുന്നതിനാൽ കോഴിക്കോട്, ഇൻഡോർ, ഗോവ എന്നിവിടങ്ങളിലേക്കുള്ള നിരവധി എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്.

നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കിയാണ് കുറച്ചത്.എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം

ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്. ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, ദുബായ്–ഗോവ, ദുബായ്–ഇൻഡോർ സെക്ടറുകളിൽ ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുക. കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയർ ഇന്ത്യ ഈ മാസം 10ന് പിൻവലിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts