റമദാൻ മാസത്തിൽ ദുബായിൽ പണമടച്ചുള്ള പാർക്കിംഗ് സമയം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
പൊതു പാർക്കിംഗ് ഫീസ് തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെ ബാധകമായിരിക്കും. ടീകോം ഏരിയയിൽ ( F കോഡ് ഉള്ള പാർക്കിംഗ്), സമയം രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ്. മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകൾ 24 മണിക്കൂറും ഫീസ് നൽകി പ്രവർത്തിക്കുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക.
റമദാൻ മാസത്തിൽ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ അർദ്ധരാത്രി 12 വരെ ദുബായ് മെട്രോ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ ട്രെയിനുകൾ ഓടും; ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 വരെ; ഞായറാഴ്ചയും രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെ എന്നിങ്ങനെയാണ് ദുബായ് മെട്രോയുടെ സമയക്രമം.