യു എ ഇ പൊന്നാനി വെൽഫയർ കമ്മിറ്റി നാളെ ഇഫ്താർ സംഗമം നടത്തുന്നു.

UAE Ponnani Welfare Committee conducts Iftar Sangam.

9 വർഷം പിന്നിടുന്ന യു എ ഇ പൊന്നാനി വെൽഫയർ കമ്മിറ്റി മാർച്ച്‌ 25 ശനിയാഴ്ച്ച ദുബായ് ഖിസൈസ് ക്രെസെന്റ് സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം നടത്തുന്നു.

ഇഫ്താർ സംഗമത്തിൽ എല്ലാ പൊന്നാനി പ്രവാസികളും കുടുംബ സമേതം പങ്കെടുക്കണമെന്ന് യു എ ഇ പൊന്നാനി വെൽഫയർ കമ്മിറ്റി അറിയിച്ചു. പൊന്നാനിയിലെ കുടുംബങ്ങൾ ഉണ്ടാക്കി കൊണ്ടുവരുന്ന വിഭവങ്ങളാണ്‌ ചെറിയ നോമ്പ്‌ തുറക്കായി വിളമ്പുന്നത്‌.
ഇപ്രാവശ്യം സ്ത്രീകൾക്കും കുട്ടികൾക്കുമായി കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊന്നാനിക്കാരെ കൂടാതെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും ഈ പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥിതികളായെത്തും‌.
ഖിസൈസ് ലുലു ഹൈപ്പറിന് പിൻവശം സ്ഥിതി ചെയ്യുന്ന ക്രെസെന്റ് സ്കൂൾ, സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും നടന്ന് എത്താവുന്ന ദൂരത്തിൽ ആണ്. വിശദ വിവരങ്ങൾക്ക് : 055 286 4422

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!