ഇന്ന് വ്യാഴാഴ്ച മാർച്ച് 30 മുതൽ ദുബായിലെ അൽ മക്തൂം പാലം ഭാഗികമായി അടച്ചിടുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. വിശുദ്ധ റമദാൻ മാസത്തിൽ തിങ്കൾ മുതൽ ശനി വരെ ആഴ്ചയിൽ ആറ് ദിവസവും പുലർച്ചെ 1:00 മുതൽ രാവിലെ 6:00 വരെ പാലം അടച്ചിരിക്കും.
വാഹനമോടിക്കുന്നവർ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ അൽ ഗർഹൂദ് പാലം, ബിസിനസ് ബേ പാലം,അൽ ഷിന്ദഗ ടണൽ, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നീ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും അതോറിറ്റി നിർദ്ദേശിച്ചു.
Check out the alternative routes to easily reach your destination, coinciding with the closure of Al Maktoum Bridge as of Thursday, March 30, from Mondays to Saturdays, 6 days per week, during the month of Ramadan from 1:00 am to 6:00 am.
— RTA (@rta_dubai) March 30, 2023