യുഎഇയിൽ മകളെ കൊലപ്പെടുത്തിയ ശേഷം രാജ്യത്ത് നിന്ന് രക്ഷപ്പെട്ട പിതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇന്റർപോളിന്റെ സഹായം തേടി.
2023 മാർച്ച് 27 തിങ്കളാഴ്ചയാണ് മകൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്ത് കൈമാറാൻ ഇന്റർപോളിനോട് സഹായം ആവശ്യപ്പെട്ടത്. 26 കാരിയായ പാകിസ്ഥാൻകാരിയെയാണ് അവളുടെ പിതാവ് കൊലപ്പെടുത്തി രാജ്യം വിട്ടത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനാണ് കുറ്റകൃത്യത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് യുഎഇയിൽ നിന്നും സ്വന്തം രാജ്യമായ പാകിസ്ഥാനിലേക്ക് മടങ്ങിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഇന്റർപോളിനെ ബന്ധപ്പെട്ടത്. അന്താരാഷ്ട്ര നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യാനും കൈമാറാനും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.