നാദ് അൽ ഷെബ സ്പോർട്സ് ടൂർണമെന്റ് 2023 ”സൈക്ലിംഗ് മത്സരം” നടക്കുന്നതിനാൽ മാർച്ച് 30, മാർച്ച് 31 തീയതികളിൽ പ്രധാന റോഡുകളിൽ കാലതാമസമുണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) വാഹനമോടിക്കുന്നവരെ അറിയിച്ചു.
അൽ മെയ്ദാൻ സ്ട്രീറ്റിലും മനാമ സ്ട്രീറ്റിലും മാർച്ച് 30 വ്യാഴാഴ്ചയും ഇന്ന് മാർച്ച് 31 വെള്ളിയാഴ്ചയും രാത്രി 9:30 നും പുലർച്ചെ 1:00 നും ഇടയിൽ കാലതാമസം പ്രതീക്ഷിക്കുന്നു.
കാലതാമസം ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് യാത്ര നേരത്തെ ആരംഭിക്കാനും ബദൽ റോഡുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്താനും ആർടിഎ നിർദ്ദേശിച്ചിട്ടുണ്ട്.
#ExpectedDelay on Al Meydan St & Manama St on Thursday, March 30 and Friday, March 31, from 9:30 pm until 1:00 am (next day), coinciding with the cycling competition within the Nad Al Sheba Sports Tournament 2023. Please depart early and use alternative routes.
— RTA (@rta_dubai) March 29, 2023