യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും, ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്ന് അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം. പടിഞ്ഞാറ് ഭാഗത്തേക്കുള്ള താപനിലയിലും കുറവുണ്ടാകും. ചില ആന്തരിക പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകും. അബുദാബിയിലും ദുബായിലും 25 മുതൽ 85 ശതമാനം വരെയാണ് ഹ്യുമിഡിറ്റി ലെവലുകൾ. പൊടികാറ്റിന് സാധ്യതയുള്ളതിനാൽ തിരശ്ചീന ദൃശ്യപരതയും കുറഞ്ഞേക്കും.
മഴയുള്ള സമയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാനും അബുദാബി പോലീസ് നിർദ്ദേശിച്ചു.