യുഎഇ വിപണിയിൽ ഇന്ത്യൻ ബീഫിന് പ്രിയമേറുന്നു. ഇഫ്താർ വിരുന്നുകളിലാണ് ഇന്ത്യൻ ബീഫ് എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിക്കുന്നത്. വിൽപനയിൽ ആറര ശതമാനം വളർച്ചയുണ്ടായെന്നാണ് പ്രാഥമിക കണക്ക്. 15 രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ യുഎഇ ബീഫ് ഇറക്കുമതി ചെയ്യുന്നത്. ചെറിയ പോത്തിന്റെ ഇറച്ചി, മാട്ടിറച്ചി എന്നിങ്ങനെ എല്ലില്ലാത്ത ഇറച്ചിയാണ് ഇന്ത്യയിൽ നിന്ന് വരുന്നത്.
ഇതിൽ ഏറ്റവും പ്രിയം എല്ലില്ലാത്ത ഇന്ത്യൻ ബീഫിനു തന്നെയാണ് . 60 ബ്രാൻഡുകളാണ് യുഎഇ വിപണിയിൽ മത്സരിക്കുന്നത്. യുഎസ്, ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സൗദി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു പിന്നിലായുള്ളത്.