ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഇനി ശനിയാഴ്ചകളിൽ ഓൺലൈൻ ക്ലാസുകൾ നടത്താമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) ഇന്ന് പ്രഖ്യാപിച്ചു.
ശനിയാഴ്ചകളും, ഞായറാഴ്ചകളും ദുബായിലെ സ്‌കൂളുകൾക്ക് അവധി ദിവസമാണ്. എന്നിരുന്നാലും, ആഴ്‌ചയിലൊരിക്കൽ അധിക ഓൺലൈൻ ക്ലാസുകൾ വേണമെന്ന ആവശ്യം കണക്കിലെടുത്ത്, ശനിയാഴ്ചകളിൽ സ്‌കൂളുകൾക്ക് ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്.