യുഎഇയിലെ 50% കുട്ടികൾക്കും സ്കൂൾ ബസിൽ കുടുങ്ങിപ്പോയാൽ എങ്ങനെ പുറത്തിറങ്ങുമെന്നത് അറിയില്ലെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് (CSD) വിവിധ രാജ്യങ്ങളിൽ നിന്നുള്ള 6 നും 8 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി നടത്തിയ പരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുമായി സഹകരിച്ച് ഒരു പബ്ലിക് സ്കൂളിൽ നടത്തിയ, CSD പരീക്ഷണം നിരവധി വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു,
സ്കൂൾ ബസിൽ കുടുങ്ങിപ്പോയാൽ വഴിയാത്രക്കാരുടെ ശ്രദ്ധ തങ്ങളിലേക്ക് എങ്ങനെ എത്തിക്കുമെന്നത് കുട്ടികൾക്ക് അറിയില്ലെന്നും പഠനം തെളിയിച്ചു. ബസിൽ കുടുങ്ങിപോകുമ്പോൾ ഓക്സിജന്റെ അഭാവവും ഉള്ളിലെ ഉയർന്ന താപനിലയും മൂലം മരണം ഉൾപ്പെടെയുള്ള ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കും.
ഓരോ കുട്ടിയുടെയും പ്രതികരണങ്ങൾ നിരീക്ഷിക്കാനും അടച്ച സ്കൂൾ ബസിനുള്ളിൽ അവരെ തനിച്ചാക്കിയായിരുന്നു പരീക്ഷണ പഠനം. പക്ഷെ കുട്ടികളുടെ പ്രതികരണങ്ങൾ വ്യത്യസ്തമായിരുന്നു. പങ്കെടുത്തവരിൽ പകുതി പേർക്ക് മാത്രമേ ബസിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
പരീക്ഷണത്തോടൊപ്പം, ഷാർജ സിവിൽ ഡിഫൻസ് ഒരു ബോധവൽക്കരണ ശിൽപശാലയും നടത്തി, കുട്ടികൾ ബസിനുള്ളിലോ അടച്ച വാഹനത്തിനകത്തോ പെട്ടുപോകുകയാണെങ്കിൽ വായുസഞ്ചാരത്തിനായി ജനാലകൾ തുറന്നും, പുറത്തുകടക്കാൻ സഹായിക്കുന്ന ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ആവർത്തിച്ച് ഹോൺ മുഴക്കി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും CSD ബോധവൽക്കരണം നടത്തി.
https://twitter.com/childsafetyuae/status/1642113110285721602?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642113110285721602%7Ctwgr%5E3775c0b6c7807ff0b80ecda8e4c779a8ac0d594f%7Ctwcon%5Es1_&ref_url=https%3A%2F%2Fgulfnews.com%2Fuae%2Feducation%2Fwatch-social-experiment-in-uae-shows-50-of-children-dont-know-how-to-open-school-bus-door-1.94861973