യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ പൊടി നിറഞ്ഞതും മേഘാവൃതവുമായതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ദുബായിലും അബുദാബിയിലും പുലർച്ചെ മഴ പെയ്തതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം താപനില കുറയുകയും ചെയ്യും. അബുദാബിയിലും ദുബായിലും താപനില 25 ഡിഗ്രി സെൽഷ്യസിൽ എത്തും. പൊടികാറ്റിന് സാധ്യതയുള്ളതിനാൽ തിരശ്ചീന ദൃശ്യപരതയും കുറഞ്ഞേക്കും. കടൽ പ്രക്ഷുബ്ധമായിരിക്കും.