അൽഐൻ മരുഭൂമിയിൽ വാഹനം കുടുങ്ങിയതിനെതുടർന്ന് തളർന്നുപോയ 3 പേരെ നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.
റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് മൂവരേയും തളർന്ന നിലയിലാണ് സംഘം കണ്ടെത്തിയത്. ഇവരെ ഉടൻ തന്നെ തവാം ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി. എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ NSRC ഹെലികോപ്റ്ററുകൾ ഉപയോഗിക്കാറുണ്ട്.