മാർബർഗ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നതിനെതിരെ യുഎഇ പൗരന്മാർക്ക് ഒരു യാത്രാ ഉപദേശം മന്ത്രാലയം പുറപ്പെടുവിച്ചു.
ഈ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാനാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുള്ളത്. കൂടാതെ രണ്ട് രാജ്യങ്ങളിൽ താമസിക്കുന്നവരോ സന്ദർശിക്കുന്നവരോ ആയ പൗരന്മാരോട് മുൻകരുതലുകൾ എടുക്കാനും അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു. മാർബർഗ് വൈറസ് എബോളയ്ക്ക് സമാനമായ പകർച്ചവ്യാധിയും മാരകവുമായ രോഗമാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.