ഒപെക് + കരാറിലെ കക്ഷികളായ ചില രാജ്യങ്ങളുമായി ഏകോപിപ്പിച്ച് 2023 മെയ് അവസാനം മുതൽ ഈ വർഷാവസാനം വരെ യുഎഇ 144,000 ബാരൽ എണ്ണ ഉൽപ്പാദനം കുറയ്ക്കുമെന്ന് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി അറിയിച്ചു.
രാജ്യാന്തര വിപണയിൽ വിലസ്ഥിരത ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം.
യുഎഇ കൂടാതെ സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഒമാൻ, അൾജീരിയ എന്നീ രാജ്യങ്ങളും ഇതേ കാലയളവിൽ എണ്ണ ഉൽപ്പാദനം കുറയ്ക്കും.