യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ വളരെ പ്രക്ഷുബ്ധമായിരിക്കും. NCM യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.30 വരെയാണ് ജാഗ്രതാ നിർദേശം.
ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചില ആന്തരിക ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. അബുദാബിയിലും ദുബായിലും പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില യഥാക്രമം 19 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പൊടികാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്നും NCM ജനങ്ങളോട് അഭ്യർത്ഥിച്ചു.