സീബ്രാ ക്രോസിങ്ങുകളിൽ നിർത്താതെ വാഹനമോടിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും സോളാറിൽ പ്രവർത്തിക്കുന്ന പുതിയ റഡാറുകൾ ഇന്ന് 2023 ഏപ്രിൽ 3 തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമാകുമെന്ന് ഉമ്മുൽ ഖുവൈൻ പോലീസ് അറിയിച്ചു.
കാൽനട ക്രോസിംഗുകളിൽ വാഹനം നിർത്താതെ പോകുന്നതിനെത്തുടർന്നുണ്ടാകുന്ന വാഹനാപകടങ്ങളും തുടർന്നുണ്ടാകുന്ന ജീവഹാനിയും കുറയ്ക്കുന്നതിനാണ് റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതെന്ന് പോലീസ് പറഞ്ഞു. ട്രാഫിക് നിയമങ്ങൾ അനുസരിച്ച്, കാൽനടയാത്രക്കാർക്ക് വഴി നൽകാത്ത വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും നൽകും.
ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും സീബ്രാ ക്രോസിംഗുകളിലൂടെ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് വഴിയൊരുക്കണമെന്നും പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.