റമദാനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച 1 ബില്യൺ മീൽസ് പദ്ധതി ആരംഭിച്ച് ആദ്യ 10 ദിവസങ്ങൾക്കുള്ളിൽ 404 മില്ല്യൺ ദിർഹം സംഭാവനയായി സമാഹരിച്ചു.
പദ്ധതിയിലേക്ക് ഇതിനകം പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവയുൾപ്പെടെ 70,000-ത്തിലധികം സംഭാവനകൾ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നേടിയ വിജയകരമായ യുഎഇയുടെ ചാരിറ്റി ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ് ഈ വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പെയ്‌ൻ.