എത്തിഹാദ് റെയിലിന്റെ വാണിജ്യ ചരക്ക് സേവനങ്ങൾ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്, യുഎഇയിലുടനീളം ഏത് തരത്തിലുള്ള ചരക്കുകളും കൊണ്ടുപോകാൻ പ്രവർത്തനസജ്ജമായതായും എത്തിഹാദ് റെയിൽ അറിയിച്ചു.
”നിങ്ങളുടെ എല്ലാ ബിസിനസ്സ് ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ എൻഡ്-ടു-എൻഡ് ഗതാഗത പരിഹാരങ്ങൾക്കായി ഞങ്ങളുടെ അത്യാധുനിക ഫ്ലീറ്റ് ഉപയോഗിച്ച്, യുഎഇയിലുടനീളം ഏത് തരത്തിലുള്ള ചരക്കുകളും കാര്യക്ഷമമായി കൊണ്ടുപോകാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിയും” എത്തിഹാദ് റെയിൽ ട്വീറ്റ് ചെയ്തു.
Etihad Rail's freight services are now fully operational, offering comprehensive end-to-end transport solutions that cater to all your business needs. With our cutting-edge fleet, we can efficiently transport any type of cargo across the UAE. pic.twitter.com/JRDx0x8Vli
— Etihad Rail (@Etihad_Rail) April 3, 2023
ഏഴ് എമിറേറ്റുകളെയും ഒരു പ്രാഥമിക റെയിൽവേയുമായി ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ബൃഹത്തായ പദ്ധതിയായ യുഎഇ നാഷണൽ റെയിൽ നെറ്റ്വർക്ക് എത്തിഹാദ് റെയിൽ വിജയകരമായി പൂർത്തിയാക്കിയതായി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഈ ശൃംഖല യുഎഇയിലെ നാല് തുറമുഖങ്ങളെയും ലോജിസ്റ്റിക് ഹബ്ബുകളെയും ബന്ധിപ്പിക്കും, കൂടാതെ രാജ്യത്തിന്റെ ലോജിസ്റ്റിക്സ്, ഗതാഗത ഇൻഫ്രാസ്ട്രക്ചറിലെ നിർണായക ഘടകമായിരിക്കും. ഇപ്പോൾ കാർഗോ ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിനുകൾ പിന്നീടാണ് ആരംഭിക്കുക .