അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയ്ക്ക് 20 മില്യൺ ദിർഹം സമ്മാനം. അബുദാബി ബിഗ് ടിക്കറ്റിന്റെ 250–ാം സീരീസിലെ നറുക്കെടുപ്പിലാണ് ദുബായിൽ താമസിക്കുന്ന അരുൺകുമാർ വടക്കേകോരോത്തിന് 20 മില്യൺ ദിർഹം (ഏകദേശം 45 കോടിയോളം രൂപ) സമ്മാനമടിച്ചത്. 261031 എന്ന ടിക്കറ്റ് നമ്പറാണ് അരുണിനെ ഭാഗ്യവാനാക്കിയത്
അരുൺ എടുത്ത അബുദാബി ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ ടിക്കറ്റാണിത്. ആദ്യ തവണയെടുത്ത ടിക്കറ്റ് അടിച്ചില്ലെങ്കിലും രണ്ടാമതെടുത്ത ടിക്കറ്റിൽ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നിന്നും ആദ്യം വിളിച്ചപ്പോൾ പ്രാങ്ക് കോളാണെന്നാണ് കരുതിയതെന്നും നിങ്ങൾക്ക് ആളുമാറിയിട്ടുണ്ടാകും എന്ന് മറുപടി പറയുകയും പിന്നീട് ആണ് തനിക്ക് തന്നെയാണ് സമ്മാനം അടിച്ചതെന്ന വിവരം അറിഞ്ഞതെന്നും അരുൺ പറഞ്ഞു