റമദാനിലെ ആദ്യ 12 ദിവസങ്ങളിൽ ഷാർജയിൽ 110 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തതായി അധികൃതർ ഇന്നലെ അറിയിച്ചു.
ഭിക്ഷാടകരെ കണ്ടാൽ “സീസണൽ ഭിക്ഷാടനം” കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നമ്പറുകളിൽ (80040, 901 ) വിളിച്ച് റിപ്പോർട്ട് ചെയ്യാൻ എമിറേറ്റിലെ താമസക്കാരോട് ഷാർജ പോലീസിലെ ഭിക്ഷാടന നിയന്ത്രണ ടീം മേധാവി ലെഫ്റ്റനന്റ് കേണൽ ജാസിം മുഹമ്മദ് ബിൻ താലിയ അഭ്യർത്ഥിച്ചു.
100 പുരുഷന്മാരും 10 സ്ത്രീകളും ഉൾപ്പെടെ 110 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും സന്ദർശന വിസയിൽ വന്നവരാണെന്നും ചിലർ റമദാൻ മുതലെടുത്ത് പണം സമ്പാദിക്കുന്നവരാണെന്നും ലെഫ്റ്റനന്റ് കേണൽ ബിൻ താലിയ പറഞ്ഞു. അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കും.