യുഎഇയിൽ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ട 3,000-ത്തിലധികം സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം ശക്തമായ നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.
അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി നടത്തുന്ന ഒരു ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് യുഎഇയിൽ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS). ഈ സിസ്റ്റം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം സ്ഥാപനങ്ങളെ ഫീൽഡ് സന്ദർശനങ്ങളിലൂടെയും ഇ-ഇൻസ്പെക്ഷൻ സംവിധാനങ്ങളിലൂടെയും നിരീക്ഷിക്കുന്നുണ്ട്.