ദുബായിൽ സെൽഫ് ഡ്രൈവിംഗ് ടാക്സികൾക്കായുള്ള റോഡുകളുടെ മാപ്പിംഗ് ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു.
സെൽഫ് ഡ്രൈവിംഗ് ടാക്സികൾ ഉടൻ തന്നെ റോഡുകളിലിറക്കാനുള്ള പദ്ധതിയാണ് അതോറിറ്റി ആവിഷ്കരിക്കുന്നത്. ജുമൈറ 1 ഏരിയയിലെ അഞ്ച് ഷെവി ബോൾട്ട് അധിഷ്ഠിത ഓട്ടോണമസ് വാഹനങ്ങൾ (Chevy Bolt-based autonomous vehicles ) ഉപയോഗിച്ച് ദുബായിലെ ട്രാഫിക് സിഗ്നലുകൾ, സൈനേജ്, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവയ്ക്കായുള്ള ഡാറ്റ ശേഖരണവും പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. . ഈ സംരംഭം ദുബായിൽ സെൽഫ് ഡ്രൈവിംഗ് റൈഡ്ഹെയ്ൽ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരു അടിസ്ഥാന ചുവടുവെപ്പാണ്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി യുഎസ് കമ്പനിയായ ക്രൂയിസുമായി സെൽഫ് ഡ്രൈവിംഗ് ടാക്സികൾ അവതരിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.