യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം 2023 ജനുവരിയിൽ ആരംഭിച്ചതിന് ശേഷം ഒരു മില്ല്യൺ വരിക്കാർ കവിഞ്ഞതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.
2023 ജൂൺ 30 നകം ജീവനക്കാർ നിർബന്ധമായും തൊഴിലില്ലായ്മ ഇൻഷുറൻസ് സ്‌കീമിന്റെ വരിക്കാരാകണം. ഇല്ലെങ്കിൽ 400 ദിർഹമാണ് പിഴ. ഫെഡറൽ ഗവൺമെന്റ്, സ്വകാര്യ മേഖലകളിലെ ജീവനക്കാരെയാണ് ഈ സ്‌കീം കവർ ചെയ്യുന്നത്.