യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് പുലർച്ചെ ഉണ്ടായ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ NCM റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 9 മണി വരെയാണ് ജാഗ്രതാ നിർദേശം.
ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസുമായി താപനില ഉയരും. രണ്ട് എമിറേറ്റുകളിലും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസായിരിക്കും.
ഇന്ന് രാത്രിയിലും നാളെ വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ആന്തരിക പ്രദേശങ്ങളിൽ ഹ്യുമിഡിറ്റി ലെവൽ 75 ശതമാനം മുതൽ 95 വരെമായിരിക്കും. അതേസമയം, പർവതപ്രദേശങ്ങളിൽ 65 ശതമാനം മുതൽ 85 ശതമാനവുമായിരിക്കും.