യുഎഇയിൽ ലൈസൻസില്ലാതെ പണം പിരിച്ചാൽ 1 മില്ല്യൺ ദിർഹം വരെ പിഴയും 5 വർഷം തടവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസ് ഇല്ലാതെ ഒരു മത്സരത്തിനോ ക്രിപ്റ്റോകറൻസിയ്ക്കോ ക്ഷണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വ്യക്തി, അല്ലെങ്കിൽ ഒരു വ്യാജ കമ്പനിയോ പോർട്ട്ഫോളിയോ ഉണ്ടാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന വ്യക്തി, നിക്ഷേപം, മാനേജ്മെന്റ്, വിനിയോഗം അല്ലെങ്കിൽ വികസനം എന്നിവയ്ക്കായി പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്താൽ അഞ്ച് വർഷത്തിൽ കൂടാത്ത തടവ് ശിക്ഷയാണ് ലഭിക്കുക. കുറ്റവാളിക്ക് 250,000 ദിർഹത്തിൽ കുറയാത്തതും 1 മില്യൺ ദിർഹത്തിൽ കൂടാത്തതുമായ പണ പിഴയും ചുമത്താം.