വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം മുതൽ 88 വഴിയോര കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി പഴങ്ങളും പച്ചക്കറികളും വിൽക്കാൻ ഉപയോഗിച്ചിരുന്ന നിരവധി വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വഴിയോരക്കച്ചവടക്കാരിൽ നിന്ന് പച്ചക്കറികളും പഴങ്ങളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും വാങ്ങുന്നതിനെതിരെയും പൊതുനിരത്തിൽ പാർക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത വാഹനങ്ങൾക്കെതിരെയും നുഴഞ്ഞുകയറ്റ നിയന്ത്രണ വകുപ്പ് ഡയറക്ടർ കേണൽ അലി സലേം അൽ ഷംസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. താമസക്കാർ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ട് മാത്രമാണ് ഈ തെരുവ് കച്ചവടക്കാർ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘ശരിയായ ഗുണനിലവാര നിയന്ത്രണ പരിശോധനയ്ക്ക് വിധേയമാകാത്ത സാധനങ്ങൾ ആയിരിക്കാം ഒരുപക്ഷെ താമസക്കാരുടെ കയ്യിലെത്തുന്നത്. കൂടാതെ ഇവർ ആരോഗ്യ നിയന്ത്രണങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചേക്കാം. ഇത് ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് ഇടയാക്കും, ” കേണൽ അൽ ഷംസി മുന്നറിയിപ്പ് നൽകി.