അബുദാബി എമിറേറ്റിലെ സ്കൂളുകളിൽ കൂടുതൽ റോഡ് സുരക്ഷാ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പുതിയ കാമ്പയിൻ ആരംഭിച്ചു.
പൊതുഗതാഗത റെഗുലേറ്റർ, മുനിസിപ്പാലിറ്റികളുടെയും ഗതാഗതത്തിന്റെയും ഇന്റഗ്രേറ്റഡ് ട്രാസ്‌പോർട്ട് സെന്റർ , ട്രാൻസ്‌പോർട്ട് പ്രൊവൈഡർ എസ്‌ടിഎസ് ഗ്രൂപ്പും സുരക്ഷാ പ്ലാറ്റ്‌ഫോമായ റോഡ് സേഫ്റ്റി യുഎഇയുമായി സഹകരിച്ച് അബുദാബിയിലെ ഹൊറൈസൺ പ്രൈവറ്റ് സ്‌കൂളിലാണ് സ്കൂൾ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്.
ആറ് മാസത്തിനിടെ 20 സ്‌കൂളുകളിലായി 6,500 വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ബോധവത്കരണ കാമ്പയിന്റെ ലക്ഷ്യങ്ങൾ. അബുദാബി പോലീസ്, വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്, റോഡ് സേഫ്റ്റി യു എ ഇ, അതിന്റെ പങ്കാളിയായ എസ്ടിഎസ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്.