ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന ‘ബിഗ് ബാഡ് വുൾഫ് ബുക്സിന്റെ നാലാം പതിപ്പ് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
ഏപ്രിൽ 7 മുതൽ 16 വരെ ദുബായ് സ്റ്റുഡിയോ സിറ്റിയിൽ രാവിലെ 9 മുതൽ 2 വരെ നടക്കുന്ന 10 ദിവസത്തെ പരിപാടിയിൽ ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കും. പുസ്തകങ്ങൾക്ക് വൻ കിഴിവോടെയാണ് വിൽപ്പന നടത്തുന്നത്.