ഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും രാത്രി 9 മുതൽ 11 വരെയും മ്യൂസിയങ്ങൾ പ്രവർത്തിക്കുന്നു.
വിശുദ്ധ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രം തുറക്കുമെന്നും റമദാൻ 29, 30 തീയതികളിൽ പൂർണ്ണമായും അടയ്ക്കുമെന്നും അതോറിറ്റി അറിയിച്ചു.