ടിക് ടോക്കിൽ അപമര്യാദയായി വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഷാർജയിൽ അഞ്ച് ഫിലിപ്പിനോ പ്രവാസികൾ അറസ്റ്റിലായി. ടിക് ടോക്കിൽ ഇവർ ചെയ്ത വീഡിയോ വൈറൽ ആയതിനെത്തുടർന്ന് അധികൃതർ അത് രാജ്യത്തിന്റെ ആചാരങ്ങൾക്കും ധാർമ്മികതയ്ക്കും എതിരാണെന്നും നിയമവിരുദ്ധമാണെന്നും കണ്ടെത്തുകയായിരുന്നു.
തമാശയ്ക്ക് ഒരു വീഡിയോ ടിക് ടോക്കിൽ അപ്ലോഡ് ചെയ്തതാണെന്നും, പക്ഷെ തങ്ങൾ വേശ്യകളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു പോയെന്നും, ഇത് നിയമപരമായ പ്രശ്നങ്ങളിൽ അകപ്പെടുത്തുമെന്ന് അറിയില്ലായിരുന്നുവെന്നും അറസ്റ്റിലായ ഫിലിപ്പിനോകൾ പറഞ്ഞു. ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറലും നോർത്തേൺ എമിറേറ്റ്സും ഈ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
യുഎഇയിലെ ഫിലിപ്പിനോകൾ ഗവൺമെന്റിന്റെ ആചാരങ്ങളെ മാനിക്കണമെന്നും അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്നും ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറൽ നിർദ്ദേശിച്ചു.