ഇന്ന് ഉച്ചയോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നിവാസികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.
യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായ സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വെള്ളപ്പൊക്കവും മഴയുമുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അതോറിറ്റി നിർദ്ദേശിച്ചു. വാദി അൽ-ഖുറിൽ ആലിപ്പഴ വീഴ്‌ചയും, വാദി അൽ-അജിലി, വാദി അൽ-ഹിലു എന്നിവിടങ്ങളിലേക്കുള്ള റോഡിൽ കനത്ത മഴയും അനുഭവപ്പെട്ടു.