നാളെ ഏപ്രിൽ 11 മുതൽ, വിശുദ്ധ റമദാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ യുഎഇ നിവാസികൾ ദിവസവും 14 മണിക്കൂറിലധികം വ്രതമനുഷ്ഠിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
റമദാൻ മാസാവസാനത്തോടെ പകലുകൾ നീളുകയും രാത്രികൾ കുറയുകയും ചെയ്യുന്നതിനാൽ നോമ്പ് കാലയളവ് വർദ്ധിക്കുമെന്നും അൽ ജർവാൻ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, നോമ്പുകാലത്തിന്റെ കൃത്യമായ ദൈർഘ്യം വിവിധ എമിറേറ്റുകളിൽ വ്യത്യാസപ്പെടും,
ഷാർജ : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ, 30 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 15 മിനിറ്റ്
ദുബായ് : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ, 33 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 16 മിനിറ്റ്
അബുദാബി : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ, 30 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 12 മിനിറ്റ്
റാസൽഖൈമ : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ 31 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 16 മിനിറ്റ്
ഫുജൈറ : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ, 30 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 15 മിനിറ്റ്
അജ്മാൻ : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ 32 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 15 മിനിറ്റ്
ഉമ്മുൽ ഖുവൈൻ : ( ദൈർഘ്യം കുറവ് ) 13 മണിക്കൂർ 32 മിനിറ്റ് / (ദൈർഘ്യം കൂടുതൽ ) 14 മണിക്കൂർ, 16 മിനിറ്റ്