ക്യാബിൻ ക്രൂ അംഗങ്ങളെ കയ്യേറ്റം ചെയ്ത് യാത്രക്കാരൻ : ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

Passenger assaulting cabin crew members- Delhi-London Air India flight identified

യാത്രക്കാരൻ മോശമായി പെരുമാറിയതിനെത്തുടർന്ന് ഡൽഹി-ലണ്ടൻ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂ എയർപോർട്ടിലേക്കു പുറപ്പെട്ട വിമാനമാണു തിരിച്ചിറക്കിയത്. യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും, വനിതാ ക്യാബിൻ ക്രൂ അംഗത്തിന്‍റെ മുടി പിടിച്ചു വലിക്കുകയും ചെയ്തു.

ഡൽഹിയിൽ നിന്നും യാത്ര ആരംഭിച്ചു പതിനഞ്ച് മിനിറ്റിനകം യാത്രക്കാരൻ പ്രശ്നം സൃഷ്ടിച്ചു തുടങ്ങിയിരുന്നു. നിരവധി തവണ താക്കീതു നൽകിയെങ്കിലും മോശം പെരുമാറ്റം തുടരുക യായിരുന്നു. തുടർന്നാണു വിമാനം തിരികെയിറക്കാൻ തീരുമാനിച്ചത്. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. ലണ്ടനിലേക്കു പുറപ്പെട്ട വിമാനത്തിൽ 255 യാത്രക്കാരാണുണ്ടായിരുന്നത്.

യാത്രക്കാർ വിമാനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ ഈയിടെയായി ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!