യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം യുഎഇ യിലെ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് അവരുടെ പ്രതിമാസ ശമ്പളം മുൻകൂറായി ഏപ്രിൽ 17 തിങ്കളാഴ്ച ലഭിക്കും.
ഈദ് അവധിക്ക് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഷോപ്പിംഗ് നടത്താനും തയ്യാറെടുപ്പുകൾ നടത്താനുമാണ് ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.