സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ചെറിയ പെരുന്നാൾ അവധി ആരംഭിക്കുമെന്ന് സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. സ്വകാര്യമേഖലകൾക്ക് ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 24 തിങ്കളാഴ്ച്ച വരെ 4 ദിവസത്തെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിൽ ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ ജോലി പുനരാരംഭിക്കും.
സർക്കാർ മേഖലയ്ക്ക് ഏപ്രിൽ 21 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 26 ബുധനാഴ്ച്ച വരെ ഒരു നീണ്ട അവധിക്കാലം ആസ്വദിക്കാനാകും. ഏപ്രിൽ 27 വ്യാഴാഴ്ചയാണ് ജോലി പുനരാരംഭിക്കുക