ചെന്ത്രാപ്പിന്നി സ്വദേശി ഫുജൈറയിൽ മരിച്ചു.
ഫോട്ടോഗ്രാഫറായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ വൈശാഖ് ശിവൻ ആണ് ഫുജൈറയിൽ മരിച്ചത്. 30 വയസായിരുന്നു. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് വൈശാഖിനെ മാർച്ച് 23 നാണ് ഫുജൈറ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഇന്നലെയായിരുന്നു മരണം സ്ഥിരീകരിച്ചത്.
പിതാവ്: ശിവന്‍, മാതാവ്: ഗീത, സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.