ദുബായിലെ അൽ മുഹിസ്‌ന മേഖലയിലെ എടിഎമ്മിൽ നിന്ന് ഇറങ്ങിയ സ്വദേശിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി 28,000 ദിർഹം കൊള്ളയടിച്ച അഞ്ചംഗ സംഘത്തിന് ദുബായ് അപ്പീൽ കോടതി ജയിൽ ശിക്ഷയും 28,000 ദിർഹം പിഴയും വിധിച്ചു.
പോലീസ് രേഖകൾ അനുസരിച്ച്, എടിഎമ്മിൽ നിന്ന് 28,000 ദിർഹം പിൻവലിച്ച ശേഷം വാഹനത്തിൽ കയറാൻ പോയ സ്വദേശിയെ അഞ്ച് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
സംഘം സ്വദേശിയെ വാഹനത്തിൽ കയറ്റി ദുബായ്-അൽ-ഐൻ സ്ട്രീറ്റിലേക്ക് കൊണ്ടുപോയി കൈയേറ്റം ചെയ്യുകയും 28,000 ദിർഹവും മൊബൈൽ ഫോണും കൈക്കലാക്കി പിന്നീട് റോഡിന്റെ സൈഡിൽ വാഹനം നിർത്തി സ്വദേശിയെ പുറത്തേക്കിറക്കി സംഘം കടന്നുകളയുകയായിരുന്നു.
സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്ത് താമസമില്ലാതെതന്നെ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞു. സ്വദേശിയെ തട്ടിക്കൊണ്ടുപോകൽ, ആക്രമിക്കൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് അഞ്ചംഗ സംഘത്തിന് ചുമത്തിയിരിക്കുന്നത്.