ഉംറ നിർവഹിക്കാനെത്തിയ മുക്കം സ്വദേശിയായ 9 വയസ്സുകാരൻ മക്കയിൽ കുഴഞ്ഞു വീണു മരിച്ചു.

A 9-year-old boy from Mukkam, who was on his way to perform Umrah, collapsed and died in Makkah.

ഉമ്മയ്ക്കും മറ്റു സഹോദരങ്ങൾക്കുമൊപ്പം ഉംറ നിർവഹിക്കാനെത്തിയ മുക്കം സ്വദേശിയായ 9 വയസ്സുകാരൻ മക്കയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുൾറഹ്മാൻ (9 )ആണ് മരിച്ചത്. ഇന്നലെ തിങ്കളാഴ്ച ഉംറ നിർവഹിച്ച് മുറിയിൽ എത്തി വിശ്രമം കഴിഞ്ഞ് മസ്ജിദുൽ ഹറാമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുകയായിരുന്നു. നടന്നു പോകുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റേർനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹാഇലിൽ ആണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ ഇദ്ദേഹം മക്കയിൽ എത്തിയിട്ടുണ്ട്. മൃതദേഹം മറ്റേർനിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് : മുക്കൻതൊടി നാസർ, മാതാവ് : ഖദീജ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!