ദുബായിലേക്ക് ഹെറോയിൻ കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരനെ കസ്റ്റംസ് ഇൻസ്‌പെക്ടർമാർ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ വെച്ച് പിടികൂടി.
ഇൻസ്പെക്ടർമാർക്ക് യാത്രക്കാരനെ സംശയം തോന്നിയതിനെത്തുടർന്നാണ് വിശദമായ തിരച്ചിൽ നടത്തിയത്. തിരച്ചിലിനൊടുവിൽ സ്യൂട്ട്‌കേസിന്റെയും ലാപ്‌ടോപ്പിന്റെയും ഷൂസിന്റെയും അകത്ത് ഏഴ് പൊതികളിലായി 880 ഗ്രാം ശുദ്ധമായ ഹെറോയിൻ സമർത്ഥമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.