യുഎഇയിലെ വിവിധയിടങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ നേരിടുന്നുണ്ടെന്നും, ഇന്ന് ദുബായ്, അൽ ഐൻ, റാസൽഖൈമ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കാനും സുരക്ഷിതമായി വാഹനമോടിക്കാനും വിവിധ എമിറേറ്റുകളിലെ അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബി, ഫുജൈറ, ഷാർജ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ തോതിൽ മഴ പെയ്തു.
രാജ്യത്ത് മഴ വർധിപ്പിക്കാൻ ക്‌ളൗഡ് സീഡിംഗ് ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
#أمطار_الخير طريق خورفكان #الشارقة #المركز_الوطني_للأرصاد #أمطار #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/HcUTqzR6pl
— المركز الوطني للأرصاد (@NCMUAE) April 13, 2023