ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഷാർജ പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.
വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാഹനമോടിക്കുന്നവരുടെ സമയം പാഴാക്കുമെന്നും പോലീസ് താമസക്കാരെ വീണ്ടും ഓർമ്മിപ്പിച്ചു. ഇത്തരത്തിലുള്ള നിയമലംഘനത്തിന് 500 ദിർഹം പിഴ നൽകേണ്ടി വരുമെന്നും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
.