യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് രാവിലെ 8.30 മുതൽ നാളെ രാവിലെ 8.30 വരെ അറേബ്യൻ ഗൾഫിൽ 9 അടി ഉയരത്തിൽ തിരകൾ വീശുമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നുമാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ചിലപ്പോൾ ശക്തമായ പൊടികാറ്റ് വീശുമെന്നതിനാൽ ദൃശ്യപരത കുറഞ്ഞേക്കാം.
ഇന്ന് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 33 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. എന്നിരുന്നാലും, അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 27 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 16 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
ചില ആന്തരിക പ്രദേശങ്ങളിൽ രാത്രിയിലും നാളെ രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിലും ദുബായിലും 25 മുതൽ 70 ശതമാനം വരെയാണ് ഹ്യുമിഡിറ്റി ലെവലുകൾ.