വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇനി കേരളത്തിനും. തിരുവനന്തപുരം-കണ്ണൂർ സർവീസാണ് റെയിൽവെയുടെ പരിഗണനിയിലുള്ളത്. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദക്ഷിണ റെയിൽവെ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി വന്ദേഭാരത് സർവീസിന് ഫ്ലാഗ് ഓഫ് നൽകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
അതേസമയം വന്ദേഭാരതിന്റെ റേക്കുകൾ നാളെ ചെന്നൈയിൽ നിന്നും പുറപ്പെടും. പ്രാഥമിക ഘട്ടം പരീക്ഷ സർവീസ് തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ നടത്തും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. എന്നാൽ കേരളത്തിലെ ട്രാക്കിന്റെ സാഹചര്യം മനസ്സിലാക്കി 100 മുതൽ 110 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക.