റമദാനിൽ വിസിറ്റ് വിസയിലെത്തി ദുബായിലെ പള്ളിക്ക് സമീപം ഭിക്ഷാടനം നടത്തിയ ഒരു കുടുംബം അറസ്റ്റിലായി. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും ഒരു കുട്ടിയുമടങ്ങുന്ന കുടുംബം ഒരു പള്ളിക്ക് സമീപം ഭിക്ഷ യാചിക്കുന്നത് ദുബായ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
വിശുദ്ധ റമദാൻ മാസത്തിൽ പോലീസ് പരിശോധന കർശനമാക്കിയതിനാൽ ദുബായിൽ നൂറിലധികം യാചകർ പിടിക്കപ്പെട്ടിട്ടുണ്ട്. റമദാനിന്റെ ആദ്യ പകുതിയിൽ 116 യാചകരെ പിടികൂടിയതായി മേജർ ജനറൽ അൽ ജലാഫ് പറഞ്ഞു. ഇവരിൽ 59 പുരുഷന്മാരും 57 സ്ത്രീകളും ഉൾപ്പെടുന്നു, ഇവരുടെ പക്കൽ ധാരാളം പണവും ഉണ്ടായിരുന്നു.